ബാബു പണിക്കര്‍ രചിച്ച പുസ്തകം 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ന്യൂഡല്‍ഹി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചൊവ്വാഴ്ച പ്രകാശനം ചെയ്യും

New Update
yathrakkarude sradhakku

ഡല്‍ഹി: പണിക്കേഴ്സ് ട്രാവൽസ് സിഇഒ ബാബു പണിക്കർ രചിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം  ചെയ്യും. ന്യൂഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ വൈകീട്ട് ആറ് മണിക്കാണ് പ്രകാശനം.

Advertisment

മുൻ ഐഎസ്ആര്‍ഒ ചെയർമാൻ ഡോ. എസ് സോമനാഥ്, ജസ്റ്റിസ് ( റിട്ട.) കുര്യൻ ജോസഫിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം ചെയ്യുന്നത്. ഡിസി ബുക്സ് സിഇഒ ഡി.സി രവി അദ്ധ്യക്ഷത വഹിക്കും.

സാഹിത്യകാരൻ എം. മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. അനീഷ് രാജൻ (ഡയറക്ടർ, കേന്ദ്ര സാംസ്കാരിക വകുപ്പ്), കാർട്ടൂണിസ്റ്റ്
സുധീർ നാഥ്, ബാബു പണിക്കർ എന്നിവർ പങ്കെടുക്കും. കെയുഡബ്ലിയുജെ ഡൽഹി പ്രസിഡൻ്റ് പ്രസൂൺ കണ്ടത്തിൽ പുസ്തക പരിചയം നടത്തും.

Advertisment