ഡല്‍ഹി മലയാളി അസോസിയേഷന്‍ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ 6 ന്

author-image
പി.എന്‍ ഷാജി
New Update
delhi malayalee association

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2025 ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 11:30 മുതൽ 2:00 മണി വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12-ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.

Advertisment

2025-2028 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റെർണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-10, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.

മാർച്ച് 23 (ഞായർ) ഉച്ചകഴിഞ്ഞു 4 മുതൽ 6 മണിവരെയും 24 തിങ്കളാഴ്ച്ച രാത്രി 7:00 മുതൽ 9:00 മണിവരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിങ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, 'റോയൽ തോട്ട്സ്'ൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.

പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 24 രാത്രി 9:00 മണി വരെയാണ്. 25-നു രാത്രി 7:30-ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ്  ജസോലയിലെ 'റോയൽ തോട്ട്സ്'ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും.

26-ന് രാത്രി 7 മണി മുതൽ രാത്രി 9:00 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 27-ന് രാത്രി 7:00-ന് സൂക്ഷ്‌മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ 6 ഞായറാഴ്ച ഉച്ചക്ക് 12 മുതൽ 2 മണി വരെയാണ് സമയം. 

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി എൻ ഷാജി എന്നിവരെ 9818204660, 9650699114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment