ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1 -ൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

author-image
പി.എന്‍ ഷാജി
New Update
dma health campaign

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1-ൻ്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.

Advertisment

കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

dma health campaign-2

അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ ചെയർമാൻ സി കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ കെ പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയ്ൻ്റ് സെക്രട്ടറി ശ്രീനി നായർ, ഇൻ്റേണൽ ഓഡിറ്റർ സി കെ പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ് സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.

ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇ.സി.ജി. / പി.എഫ്.ടി. എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.

Advertisment