ഡല്‍ഹി: ഡൽഹി പോലീസ് മലയാളീസ് കോഴിക്കോടൻ ബ്രദേഴ്സ് കുടുംബ സംഗമം അശോക് വിഹാർ കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ദാസൻ കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡൽഹി ഔട്ടർ നോർത്ത് ജില്ലാ പോലീസ് കമ്മീഷണർ നിതിൻ വൽസൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു.
/sathyam/media/media_files/2025/05/07/c8rZA1gcYh8AQ6Y9EQR3.jpg)
ഈ വർഷം വിരമിച്ച വരെ കുടുംബസഹിതം ആദരിച്ചു. പവിത്രൻ കൊയിലാണ്ടി, പി എ നജീബ് വടകര, അജിത് കൊയിലാണ്ടി പ്രമോദ് കൊളാട്ടിൽ സ്വാഗതവും ബാബു പി പി നന്ദിയും പറഞ്ഞു. ഇക്കോ മ്യൂസിക് ഡൽഹിയുടെ നേതൃത്വത്തിൽ സുജയ് പി ടിയും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.