ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ന്റെ മേല്‍ക്കൂര തകര്‍ന്നു വീണ സംഭവം: സുരക്ഷ നടപടികളുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചു, സര്‍വീസുകള്‍ക്ക് താത്കാലിക നിരോധനം

ഇൻഡിഗോയുടെയും സ്പൈസ് ജെറ്റിൻ്റെയും ടെര്‍മിനൽ 1 ൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയതായും അതിൽ പറയുന്നു.

New Update
delhi Untitledye

ഡൽഹി: ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു.

Advertisment

വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ നിന്നുള്ള സർവീസുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സുരക്ഷ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്നും അധികൃതർ പറഞ്ഞു.

'കനത്ത മഴയെത്തുടർന്ന് ഇന്ന് പുലർച്ചെ ഡൽഹി എയർപോർട്ടിൻ്റെ ടെർമിനൽ 1 ൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു.

ഈ സംഭവത്തിൻ്റെ ഫലമായി, ടെർമിനൽ 1ൽ നിന്നുള്ള എല്ലാ പുറപ്പെടലും താൽക്കാലികമായി നിർത്തിവച്ചു, സുരക്ഷാ നടപടിയായി ചെക്ക് - ഇൻ കൗണ്ടറുകൾ അടച്ചിരിക്കുന്നു. ഈ തടസത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു,

എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു,'- എന്നും പ്രസ്‌താവനയിൽ പറയുന്നു. ഇൻഡിഗോയുടെയും സ്പൈസ് ജെറ്റിൻ്റെയും ടെര്‍മിനൽ 1 ൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയതായും അതിൽ പറയുന്നു.