ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

author-image
പി.എന്‍ ഷാജി
New Update
dma republic day celebration

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ജനുവരി 26 തിങ്കാളാഴ്ച രാവിലെ 10 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ആഘോഷിച്ചു. ഡിഎംഎ വൈസ് പ്രസിഡന്റ് കെവി മണികണ്ഠൻ ദേശീയ പതാക ഉയർത്തി.

Advertisment

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റെര്ണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ ആശംസകൾ നൽകി. 

കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, പി വി രമേശൻ, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, ടി വി സജിൻ, കെ സജേഷ്, രമാ സുനിൽ, നളിനി മോഹനൻ,  കൂടാതെ പാലം-മംഗലാപരി എരിയ ചെയർമാൻ എസ് അനന്ത കൃഷ്ണപിള്ള, സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, ട്രഷറാർ ടി വി ഹരിഹരസുതൻ, ആർ കെ പുരം ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, സംഗം വിഹാർ ഏരിയ സെക്രട്ടറി പി എൻ വാമദേവൻ, വിനയ് നഗർ-കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ജാനക്പുരി ഏരിയ ചെയർമാൻ സി ഡി ജോസ് തുടങ്ങിയവരും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്തു.

തുടർന്ന് ജെ രേവന്ത്, എം ആദിത്യ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment