/sathyam/media/media_files/2026/03/09/womens-day-2026-03-09-22-51-24.jpg)
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷങ്ങൾ ആർ കെ പുരത്തെ സെക്ടർ 4-ലെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറി.
ഡിഎംഎ സ്ത്രീ ശാക്തീകരണ സമിതി കൺവീനറും മെഹ്റോളി ഏരിയ സെക്രട്ടറിയുമായ സുജാ രാജേന്ദ്രനും, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീന രമണനും, അധ്യാപികയും നർത്തകിയുമായ ഗുരു കലാമണ്ഡലം രാധാ മാരാരും ചേർന്ന് കേക്കു മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ചെയർമാൻമാർ, സെക്രട്ടറിമാർ, ട്രെഷറർമാർ, വനിതാ വിഭാഗം കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷങ്ങളോടനുബന്ധിച്ചു സ്ത്രീ ശാക്തീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് സ്റ്റാളിൽ നാടൻ പറോട്ട, മുട്ടക്കറി,ചിക്കൻ കട്ട്ലറ്റ്, ചിക്കൻ പഫ്‌സ്, സുഖിയൻ, പരിപ്പുവട, ചായ എന്നിവയും ഒരുക്കിയിരുന്നു.
കൂടാതെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യാ - ന്യൂസിലാൻഡ് ടി-20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ മത്സരം, ഡൽഹിയിലെ ക്രിക്കറ്റ് പ്രേമികൾക്കായി വലിയ സ്ക്രീനിൽ ആസ്വദിക്കുവാനും അവസരം ഒരുക്കിയിരുന്നു.
ഡിഎംഎ വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലെ സേവനത്തിന് സമഗ്ര സംഭാവനകൾ നൽകിയവരെ തെരെഞ്ഞെടുത്ത് ആദരിക്കുന്നതിന്റെ ഭാഗമായി സുജാ രാജേന്ദ്രൻ (മെഹ്റോളി), അനിതാ ഉണ്ണിക്കൃഷ്ണൻ (മയൂർ വിഹാർ ഫേസ്-2), അനിതാ പ്രസാദ് (ദ്വാരക), സുതിലാ ശിവ (വിനയനഗർ-കിദ്വായ് നഗർ), അമൃതാ രാഗേഷ് (ഹരിനഗർ-മായാപുരി), പ്രീതാ ഓമനക്കുട്ടൻ (ബദർപ്പൂർ), ആർ രാരിമോൾ (ഉത്തം നഗർ-നവാദ) എന്നീ ഏരിയകളിലെ 7 വനിതകളുടെ പേരുകളും പ്രഖ്യാപിച്ചു.
ചായ സൽക്കാരത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us