ഡല്‍ഹിയില്‍ 10 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി; തലതകര്‍ത്ത നിലയില്‍ ! രണ്ട് പേര്‍ പിടിയില്‍

ഇന്നലെ രാത്രി ഒൻപതരയോടെ കളിക്കാൻ പുറത്ത് പോയ മകളെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു

New Update
plice

ന്യൂഡല്‍ഹി: ഡല്‍ഹി നരേലിയില്‍ പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. രാഹുൽ (20), ദേവദത്ത് (30) എന്നിവരാണ് പിടിയിലായത്.

Advertisment

ഇന്നലെ രാത്രി ഒൻപതരയോടെ കളിക്കാൻ പുറത്ത് പോയ മകളെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം.

തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് കേസെടുത്തു. പെൺകുട്ടിയുടെ വസ്ത്രങ്ങളടക്കം ഫോറൻസിക് പരിശോധനയ്ക്കയച്ചു.

Advertisment