ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാർച്ച് 30 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3:30-ന് ഡിഎംഎ ഓഫീസായ സാദിഖ് നഗറിലെ സൻവാൽ നഗറിലുള്ള 11-എയിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
2025-2028 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റെർണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-15, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
മാർച്ച് 18, 19 തീയതികളിൽ വൈകുന്നേരം 7:30 മുതൽ 9:00 മണി വരെ മേൽപ്പറഞ്ഞ ഡിഎംഎ ഓഫീസിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം മാർച്ച് 19 രാത്രി 9:00 വരെയാണ്. 20-നു രാത്രി 7:00-ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് സൻവാൽ നഗറിലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും.
21-ന് രാത്രി 7 മണി മുതൽ രാത്രി 9:00 വരെ പത്രിക പിൻവലിക്കാവുന്നതാണ്. 22-ന് രാത്രി 7:00-ന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, 30-ന് ഉച്ച കഴിഞ്ഞ് 3:30 മുതൽ വൈകുന്നേരം 6:00 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ലാജ്പത് നഗർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, കോഓർഡിനേറ്റർ കെ ജി രഘുനാഥൻ നായർ എന്നിവരെ 9818204660, 9818750868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.