New Update
/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയുടെ വാർഷികാഘോഷം 'ഉത്സവരാവ്' ഫെബ്രുവരി 7 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ടി എൽ മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികൾ ഉദ്‌ഘാടനം ചെയ്യും.
Advertisment
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യ പ്രഭാഷണം നടത്തും. ഏരിയ സെക്രട്ടറി രാജ്‌കുമാർ പണ്ടാരത്തിൽ, ട്രഷറർ ജോബിൻസൺ ജോസഫ്, ജനറൽ കൺവീനർ സോമൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് വള്ളുവനാട് കൃഷ്‌ണ കലാനിലയം അവതരിപ്പിക്കുന്ന ഫോക് മെഗാ ഷോ 'ഞാറ്റുപാട്ട്' ഉത്സവരാവിനെ ആഹ്ലാദഭരിതമാക്കും.
കൂടുതൽ വിവരങ്ങൾക്ക് 9999985760, 9810206112, 9871083578, 9718039267 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us