'അമേരിക്കയിലും സൗജന്യ വൈദ്യുതി', ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍

ട്രംപിന്റെ ഈ പ്രഖ്യാപനം ഏറ്റെടുത്ത് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി

New Update
Kejriwal

ഡല്‍ഹി: ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്ന് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഊര്‍ജത്തിന്റെയും വൈദ്യുതിയുടെയും വില '12 മാസത്തിനുള്ളില്‍ പകുതിയായി' വെട്ടിക്കുറയ്ക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന പ്രഖ്യാപനം. 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രഖ്യാപനം ഏറ്റെടുത്ത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. 

'വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സൗജന്യ വൈദ്യുതി ഇനി യുഎസിലും എത്തും' എന്ന് അരവിന്ദ് കെജ്രിവാള്‍ എക്സില്‍ കുറിച്ചു

Advertisment