Advertisment

26 ഐ ​ഫോ​ണ്‍ 16 പ്രോ​മാ​ക്‌​സു​മാ​യി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യുവതി ​പി​ടി​യി​ൽ; ഹോ​ങ്കോ​ങ്ങി​ല്‍ നി​ന്നെ​ത്തി​യ യുവതിയിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത് 37 ല​ക്ഷം രൂപയുടെ ഫോണുകൾ

New Update
G

ഡ​ല്‍​ഹി: 26 ഐ ​ഫോ​ണ്‍ 16 പ്രോ​മാ​ക്‌​സു​മാ​യി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ്ത്രീ​യെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ള്‍​ക്ക് 37 ല​ക്ഷ​ത്തോ​ളം വി​ല വ​രു​മെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു.

Advertisment

ഹോ​ങ്കോ​ങ്ങി​ല്‍ നി​ന്നെ​ത്തി​യ സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ബാ​ഗി​ല്‍ പൊ​തി​ഞ്ഞ് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണ്.

 

 

Advertisment