New Update
/sathyam/media/media_files/xE3Bvo3VA1V0fexX3CGs.jpg)
ബിഹാര്‍: വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനും ബീഹാര്‍ മുന്‍ മന്ത്രിയുമായ മുകേഷ് സഹാനിയുടെ പിതാവ് ജിതന്‍ സഹാനിയെ ദര്‍ഭംഗയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Advertisment
65 കാരനായ ജിതന്‍ സഹാനിയുടെ മരണം സീനിയര്‍ പോലീസ് സൂപ്രണ്ട് ജഗുനാഥ് റെഡ്ഡി സ്ഥിരീകരിച്ചു. ജിതന്‍ സഹാനിയുടെ മൃതദേഹം വികൃതമായ നിലയിലാണ് കണ്ടെത്തിയത്.
ദര്‍ഭംഗയിലെ ബിറൗള്‍ സബ്ഡിവിഷനിലെ അഫ്സല്ല പഞ്ചായത്തിലെ സുപൗള്‍ മാര്‍ക്കറ്റിലെ കുടുംബത്തിന്റെ തറവാട്ടുവീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us