പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം: പ്രസൂൻ എസ്. കണ്ടത്ത് പ്രസിഡന്റ്, ഡോ. ഡി. ധനസുമോദ് സെക്രട്ടറി

കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്‌ള്യു.ജെ) ഡൽഹി ഘടകം പ്രസിഡന്റായി പ്രസൂൻ എസ്.കണ്ടത്തിനെയും (കേരളകൗമുദി), സെക്രട്ടറിയായി ഡോ. ഡി. ധനസുമോദിനെയും(മീഡിയാവൺ) തിരഞ്ഞെടുത്തു

New Update
prasoon dhanasumodh

ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്‌ള്യു.ജെ) ഡൽഹി ഘടകം പ്രസിഡന്റായി പ്രസൂൻ എസ്.കണ്ടത്തിനെയും (കേരളകൗമുദി), സെക്രട്ടറിയായി ഡോ. ഡി. ധനസുമോദിനെയും(മീഡിയാവൺ) തിരഞ്ഞെടുത്തു.

Advertisment

വൈസ് പ്രസിഡന്റായി സന്ദീപ് സോമനാഥിനെയും(ജൻമഭൂമി), ജോയിന്റ് സെക്രട്ടറിയായി സി.ആർ. റെജിത്തിനെയും(മനോരമ ന്യൂസ്), ട്രഷററായി പി.വി. സുജിത്തിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഡൊമനിക് സാവിയോ(കൈരളി ടിവി), അനൂപ് ദാസ് (മാതൃഭൂമി ന്യൂസ്), എം. ഉണ്ണികൃഷ്‌ണൻ(ജനം ടിവി), ഹരികൃഷ്‌ണൻ(മീഡിയ വൺ).

പ്രകാശൻ പുതിയേട്ടി(മാതൃഭൂമി) വരണാധികാരിയും, ഷിജു കെ.(മാതൃഭൂമി ന്യൂസ്) സഹവരണാധികാരിയുമായിരുന്നു.

Advertisment