New Update
/sathyam/media/media_files/nv1G5wJ8AhTeb8fWpcPJ.jpg)
ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹിയിൽ പുതിയ വസതി ഒരുങ്ങുന്നു.
Advertisment
സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് രാഹുലിന്റെ ഔദ്യോഗിക വസതി ആയേക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ ബംഗ്ലാവ് സന്ദർശിച്ചിരുന്നു.
നിലവിൽ മുൻ മന്ത്രി എ.നാരായൺ സ്വാമിയാണ് ഇവിടെ താമസിക്കുന്നത്. അദ്ദേഹം ഇതുവരെ ബംഗ്ലാവ് ഒഴിഞ്ഞിട്ടില്ല. അദ്ദേഹം വസതി ഒഴിഞ്ഞതും ലോക്‌സഭാ സെക്രട്ടറിയേറ്റിന് ബംഗ്ലാവ് കൈമാറും.
ഉടൻ തന്നെ രാഹുലിന് അനുവദിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അതേസമയം, രാഹുൽ ഗാന്ധിക്ക് ബംഗ്ലാവ് വാഗ്‌ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us