കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണു; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

അപകടം നടന്നയുടൻ കുട്ടിയെ സമീപത്തെ ഛത്രപതി ശിവാജി ആശുപത്രിയിലും, പിന്നീട് സ്കാനിങ്ങിനായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

New Update
dog Untitleddo

മുംബൈ: താനെയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം.

Advertisment

അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്കാണ് നായ വീണത്. കൊട്ടിടത്തിന് മുകളിൽ നിന്ന് നായയെ താഴത്തേക്ക് ഇട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

നായ കുട്ടിയുടെ ദേഹത്ത് വീഴുന്നതിന്റെയും തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപ്ത്രിയിലേക്ക് കൊണ്ടുപൊകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടം നടന്നയുടൻ കുട്ടിയെ സമീപത്തെ ഛത്രപതി ശിവാജി ആശുപത്രിയിലും, പിന്നീട് സ്കാനിങ്ങിനായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment