മുംബൈയിലെ കടയില്‍ വന്‍ തീപിടിത്തം: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ദാരുണാന്ത്യം

വീട്ടുപകരണങ്ങളും കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

New Update
fire Untitledri

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ കടയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു മരണം. ഞായറാഴ്ച പുലര്‍ച്ചെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ബിഎംസി അറിയിച്ചു.

Advertisment

അപകടത്തില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേര്‍ക്കാണ ജീവന്‍ നഷ്ടമായത്.ചെമ്പൂരിലെ സിദ്ധാര്‍ത്ഥ് കോളനിയിലാണ് സംഭവം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടയിലാണ് തീ പടര്‍ന്നത്. മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. അപകടത്തില്‍പ്പെട്ട കുടുംബം മുകള്‍ നിലയിലാണ് താമസിച്ചിരുന്നത്.

വീട്ടുപകരണങ്ങളും കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Advertisment