Advertisment

മകളുടെ വിവാഹക്കാര്യം മാധ്യമങ്ങളിലൂടെയാണ് ഞാനറിയുന്നത്,  നിങ്ങള്‍ക്ക് അറിയുന്നത് മാത്രമേ എനിക്കുമറിയൂ, വിവാഹം ക്ഷണിച്ചാല്‍ ഞാനും ഭാര്യയും പോകും; സൊനാക്ഷി സിന്‍ഹയുടെ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവ് ശത്രുഘ്നന്‍

മകള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യംഅറിയില്ലെന്നും നടനും തൃണൂല്‍ എം.പിയുമായ സിന്‍ഹ പറഞ്ഞു.

New Update
64336363

 മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി പിതാവ് ശത്രുഘ്നന്‍ സിന്‍ഹ. മകള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യംഅറിയില്ലെന്നും നടനും തൃണൂല്‍ എം.പിയുമായ സിന്‍ഹ പറഞ്ഞു.

Advertisment

''എല്ലാവരും മകളുടെ വിവാഹത്തെ കുറിച്ച് എന്നോട് ചോദിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നത്. നിങ്ങള്‍ക്ക് എന്താണോ അറിയുന്നത് അത്ര മാത്രമേ ഇക്കാര്യത്തില്‍ എനിക്കും അറിയൂ. ഇക്കാലത്ത് മാതാപിതാക്കളുടെ അനുമതി കുട്ടികള്‍ക്ക് ആവശ്യമില്ല. വിവാഹം ക്ഷണിച്ചാല്‍ താനും ഭാര്യയും പോകും ദമ്പതികളെ അനുഗ്രഹിക്കും..'' - അദ്ദേഹം പറഞ്ഞു.

സൊനാക്ഷി സിന്‍ഹയും കാമുകനും നടനുമായ സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2023 മുതല്‍ ഒന്നിച്ച് കഴിയുന്ന ഇരുവരും ജൂണ്‍ 23ന് വിവാഹിതരാകുമെന്നായിരുന്നു വിവരം.

Advertisment