New Update
/sathyam/media/media_files/DGSpuGqwteZ3mRxhWxIV.jpg)
മുംബൈ: മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നവി മുംബൈ പൊലീസ് ഡിസിപി പങ്കജ് ദഹാനെ പറഞ്ഞു.
Advertisment
ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് പന്തർപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. മുംബൈ എക്‌സ്‌പ്രസ് ഹൈവേക്ക് സമീപമാണ് അപകടമുണ്ടായത്.