Advertisment

കോൺഗ്രസിന് തിരിച്ചടി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നേക്കും

New Update
ahk77622wjs

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾക്കിടയിൽ മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ സ്ഥാനം രാജിവച്ച സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ രാജി കോൺഗ്രസ് നേതൃത്വം സ്വീകരിച്ചു കഴിഞ്ഞു.

Advertisment

അതേസമയം താൻ ഏത് പാർട്ടിയിൽ ചേരുമെന്ന് ചവാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നാണ് ഇതിനോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞത്. 

ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ച് വൻ തിരിച്ചടിയാണ് അശോക് ചവാൻ്റെ രാജി. അശോക് ചവാനുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിക്കഴിഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിനോടുള്ള അമർഷത്തിൻ്റെ പേരിലാണ് ചവാൻ്റെ രാജിയെന്നാണ് വിവരം.

നാനാ പട്ടോളെയെ പുറത്താക്കി തന്നെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് അദ്ദേഹം പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതാണ് രാജിയിൽ കലാശിച്ചതെന്നാണ് സൂചനകൾ. കോൺഗ്രസ് സ്ഥാനം രാജിവച്ച അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള സൂചനകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. 

Advertisment