Advertisment

യാത്ര അതിമനോഹരമായിരുന്നു, എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്; മുതി‍ർന്ന കോൺഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടു; എൻസിപി അജിത് പവാറ് വിഭാഗത്തിൽ ചേരുമെന്ന് റിപ്പോർട്ട്

New Update
baba

മുംബൈ: മഹാരാഷ്ട്രയിലെ മുതി‍ർന്ന കോൺഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാ‍‍ർട്ടി വിട്ടു. എൻസിപി അജിത് പവാറ് വിഭാഗത്തിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. 48 വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിക്കുകയാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബാബ സിദ്ദീഖ് ഇക്കാര്യം പറഞ്ഞത്.

Advertisment

യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു. മഹാരാഷ്ട്ര  മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു സിദ്ദീഖ്. ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസിൽ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.  

ചെറുപ്പകാലം തൊട്ടെ കോൺഗ്രസ് പ്രവർത്തകനായിരുന്ന  ബാബ സിദ്ദീഖ് പാർട്ടി അംഗത്വം രാജിവെച്ചത് ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയിൽ ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയറിയിക്കുന്നതായും ബാബ സിദ്ദീഖ് പറഞ്ഞു.

‌"ഞാൻ കൗമാരപ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അത് 48 വർഷം നീണ്ടുനിൽക്കുന്ന ഒരു സുപ്രധാന യാത്രയാണ്. ഇന്ന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു‌" എക്‌സിലെ ഒരു പോസ്റ്റിൽ, മുൻ സംസ്ഥാന മന്ത്രി പറഞ്ഞു. 

"ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവർ പറയുന്നതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു" സിദ്ദീഖ് കൂട്ടിച്ചേർത്തു. 

Advertisment