മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു അപകടം.
അമ്മയ്ക്കൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു കുട്ടി. സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് നായ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നുവീണതിന്റെ ശക്തിയിൽ ബോധം നഷ്ടപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.