Advertisment

മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി; പിന്നാലെ നാലംഗ കുടുംബവും ജീവനൊടുക്കി, സംഭവം മഹാരാഷ്ട്രയിൽ

New Update
G

മുംബൈ: മഹാരാഷ്ട്രയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ദമ്പതിമാരെയും രണ്ട് ആണ്മക്കളെയുമാണ് ആത്മഹത്യ നിലയിൽ കണ്ടെത്തിയത്.

Advertisment

മക്കളിൽ ഒരാളെ തട്ടിപ്പ് കേസിൽ അറസ്റ് ചെയ്തതിൽ മനംനൊന്തായിരുന്നു കൂട്ട ആത്മഹത്യ. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും ഈ കുറിപ്പിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്തിയതെന്നും നാഗ്പൂർ റൂറൽ പൊലീസ് അറിയിച്ചു.

റിട്ടയേർഡ് അധ്യാപികനായ വിജയ് മധുകർ പച്ചോരി (68) , ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ച വീട്ടിൽ നിന്നും കുറച്ച് ദിവസമായി ആരെയും പുറത്തേക്ക് കണ്ടിരുന്നില്ല. ഇതോടെ സംശയം ഉയർന്ന അയൽവാസികളിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നതോടെയാണ് നാല് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനൊപ്പം കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പുവെച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

 

 

Advertisment