മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായകന് സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. സൂപ്പര്‍ഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
മകള്‍ സഞ്ജിന ?ഗാധ്വിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവ് പൂര്‍ണ ആരോ?ഗ്യവാനായിരുന്നു എന്നാണ് സഞ്ജിന പറയുന്നത്. 57ാം പിറന്നാള്‍ ആഘോഷിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ?ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍കൂടിയുണ്ട്.
2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രമായിരുന്നു അ?ദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. പുതുമുഖങ്ങള്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വലിയ വിജയമായില്ല. 2002-ല്‍ മേരേ യാര് കി ഷാദി ഹേ എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നാണ് 2004-ല്‍ ധൂം വരുന്നത്.
അഭിഷേക് ബച്ചന്, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു.
2006-ല്‍ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാ?ഗത്തേക്കാള്‍ ഹിറ്റായി. 2012-ലിറങ്ങിയ അജബ് ?ഗസബിനുശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. 2020-ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന് പരീന്ദേ ആണ് അവസാന ചിത്രം.