Advertisment

മുംബൈയിലെ ഘാട്‌കോപ്പറില്‍ എട്ടു പേരുടെ മരണത്തിനിടയാക്കി കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ സംഭവത്തിന്റെ വീഡിയോ പുറത്ത്

പമ്പിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾക്കൊപ്പം പെട്രോൾ പമ്പിനും കേടുപാടുകൾ സംഭവിച്ചു. പെട്രോൾ വിതരണം ചെയ്യുന്ന യൂണിറ്റുകളെ ബാധിച്ചിട്ടില്ല.

New Update
hoarding

മുംബൈ: കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് എട്ടു പേർക്ക് ദാരുണാന്ത്യം.

Advertisment

ഞെട്ടിക്കുന്ന അപകടത്തിൽ 64 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പന്ത് നഗറിലെ ഈസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന പരസ്യ ബോർഡാണ് പെട്രോൾ പമ്പിലേക്ക് തകർന്നുവീണത്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പറയുന്നതനുസരിച്ച്, വൈകുന്നേരം 4.30 ഓടെ പരസ്യ ബോർഡ് തകർന്ന് വീണപ്പോൾ നൂറോളം പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.

പമ്പിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾക്കൊപ്പം പെട്രോൾ പമ്പിനും കേടുപാടുകൾ സംഭവിച്ചു. പെട്രോൾ വിതരണം ചെയ്യുന്ന യൂണിറ്റുകളെ ബാധിച്ചിട്ടില്ല.

നിലവിൽ 12 ഫയർ എഞ്ചിനുകളും രണ്ട് ക്രെയിനുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. പെട്രോൾ പമ്പിൽ സംഭവം റിപ്പോർട്ട് ചെയ്തതിനാൽ കട്ടറുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും ക്രെയിൻ ഉപയോഗിച്ച് പരസ്യ ബോർഡിൻ്റെ പൊട്ടിയ കഷണങ്ങൾ ഉയർത്തുന്നുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.

Advertisment