Advertisment

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു; 1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ 'മായാ ദര്‍പണ്‍' മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി

New Update
kumarUntitled2

മുംബെെ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു.

Advertisment

അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. മായാ ദർപൺ, ഖയാൽ ​ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.

1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ​ഘട്ടക്കിന്റെ ശിഷ്യൻ ആയിരുന്നു. പിന്നീട്, സാഹ്നി ഫ്രാൻസിലേക്ക് പോകുകയും റോബർട്ട് ബ്രെസന്റെ കൂടെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.

1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ 'മായാ ദര്‍പണ്‍' മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ൽ ഖായൽ ​ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി.

 

 

Advertisment