ഗേള്‍സ് ഹോസ്റ്റലില്‍ വിളമ്പിയ അത്താഴത്തില്‍ പല്ലി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശനിയാഴ്ച രാത്രി അത്താഴം കഴിച്ചതിന് ശേഷമാണ് 9 മണിയോടെ തങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

New Update
hosUntitledri

ഡല്‍ഹി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിളമ്പിയ അത്താഴത്തില്‍ പല്ലിയെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.

Advertisment

പ്രാഥമിക പരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ പല്ലികളെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പുരന്‍മല്‍ ലഹോട്ടി സര്‍ക്കാര്‍ പോളിടെക്നിക് വനിതാ ഹോസ്റ്റലിലാണ് സംഭവം.

ശനിയാഴ്ച രാത്രി അത്താഴം കഴിച്ചതിന് ശേഷമാണ് 9 മണിയോടെ തങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്.

Advertisment