ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി; മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ആത്‌മഹത്യ ചെയ്‌തു

അനില്‍ അറോറയുടെ മരണം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഒന്നടങ്കം ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

New Update
Malaika Arora Father Anil Dies

മുംബൈ: മലൈക അറോറയുടെ പിതാവ് അനിൽ അറോറ അന്തരിച്ചു. മുംബൈയിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

Advertisment

അനില്‍ അറോറ ആത്‌മഹത്യ ചെയ്‌തുവെന്നാണ് മുംബൈ പൊലീസിൻ്റെ കണ്ടെത്തല്‍. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേ ചാടുകയായിരുന്നു. ബാന്ദ്ര പോലീസും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ല.

അനില്‍ അറോറയുടെ മരണം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഒന്നടങ്കം ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

അദ്ദേഹത്തിൻ്റെ വിയോഗ വാർത്തയെ തുടർന്ന്, അനുശോചനം അറിയിക്കാന്‍ മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാൻ മുംബൈയിലെ വസതിയിലെത്തി.

Advertisment