Advertisment

കടുത്ത ജോലി സമ്മർദം; മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയിൽ ജീവനൊടുക്കിയ നിലയിൽ

New Update
H

മുംബൈ: മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയിൽ ആത്മഹത്യ ചെയ്തു. അലക്സ്‌ റെജി (35) യാണ് ട്രാൻസ് ഹാർബറായ അടൽ സേതുവിൽ നിന്ന് ചാടി മരിച്ചത്.

Advertisment

ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തിൽ കാർ നിർത്തിയ ശേഷം കടലിൽ ചാടുകയായിരുന്നു.

സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്. അലക്സ്‌ കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

പൂനെ പിംപ്രിയിലാണ് അലക്സ്‌ കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു .

Advertisment