ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മെഴ്സിഡസ് കാര്‍ ഇടിച്ചുതെറുപ്പിച്ചു: 21കാരന് ദാരുണാന്ത്യം; അപകടം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ താനെയിലെ വസതിക്ക് സമീപം

സംഭവസമയത്ത് സമീപത്തെ നിരവധി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

New Update
accUntitledmodiru

താനെ: ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മെഴ്സിഡസ് കാര്‍ ഇടിച്ചുതെറുപ്പിച്ചേ 21കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.  ഒക്ടോബര്‍ 20ന് വൈകിട്ടാണ് സംഭവം. ദര്‍ശന്‍ ഹെഗ്ഡെയാണ് മരിച്ചത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

Advertisment

നാസിക് ഹൈവേയിലേക്ക് പോവുകയായിരുന്ന മെഴ്സിഡസ് യുവാവിനെ ഇടിച്ചിട്ട് സംഭവസ്ഥലത്ത് നിന്ന് നിര്‍ത്താതെ പോയി. കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഡ്രൈവര്‍ അഭിജിത്ത് നായര്‍ ഒളിവിലാണ്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, സംഭവസമയത്ത് സമീപത്തെ നിരവധി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ താനെയിലെ വസതിക്ക് സമീപമായിരുന്നു അപകടം.

Advertisment