New Update
/sathyam/media/media_files/NL28Cu3pvzv9cN1MCcIz.jpg)
മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ഇൻചാർജ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സന്ദർശിച്ചു.
Advertisment
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വടേത്തിവാർ, എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, ബി എം സന്ദീപ്, കേരള ആലുവ എം എൽ ഏ അൻവർ സാദത്ത്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്, മുംബൈ കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് ജാനറ്റ് ഡിസൂസ, ഒപ്പം സംസ്ഥാന കോൺഗ്രസ്സ് നേതാക്കളുമാണ് മുംബൈ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്.
മഹാവികാസ് അഘാഡിയുടെ സ്ഥാനാർത്ഥികൾക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടും പിന്തുണയും അഭ്യർത്ഥിച്ചതിനൊപ്പം, ക്രിസ്ത്യൻ സമുദായ അംഗങ്ങൾ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു