Advertisment

'ഇന്ത്യന്‍ രത്ന-ആഭരണ വ്യാപാര പുരോഗതിക്ക് കല്യാണ്‍ ജൂവലേഴ്സ് നൽകിയത് മികച്ച സംഭാവന'; ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ ആദരവ് ഏറ്റുവാങ്ങി കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍

New Update
kalyan jewellers industry legent award

മുംബൈയില്‍ നടന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ ഇന്ത്യന്‍ രത്ന-ആഭരണ വ്യാപാരത്തിന്‍റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് കല്യാണ്‍ ജൂവലേഴ്സിന് നല്‍കിയ ആദരവ് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ ഏറ്റുവാങ്ങുന്നു

മുംബൈ: മുംബൈയില്‍ നടന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറില്‍ ഇന്ത്യന്‍ രത്ന-ആഭരണ വ്യാപാരത്തിന്‍റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് കല്യാണ്‍ ജൂവലേഴ്സിന് നല്‍കിയ ആദരവ് (Industry Legend Award) കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ ഏറ്റുവാങ്ങി. 

ജെം ആന്‍ഡ് ജൂവലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയര്‍ ഈ മേഖലയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ മേളയാണ്.

മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലും ബോംബെ എക്സിബിഷന്‍ സെന്‍ററിലുമായി നടന്ന ജൂവലറി ഷോയില്‍ 50,000 ത്തിലധികം സന്ദര്‍ശകരെത്തുകയും 70,000 ത്തിലധികം കോടി രൂപയുടെ വ്യാപാരം നടക്കുകയും ചെയ്തു.

Advertisment