മുംബൈ: ഓണത്തിന് മുന്നോടിയായി എല്ലാ മലയാളികൾക്കും ഒരു കൈതാങ്ങ് എന്ന ഉദ്ദേശത്തോടു കൂടി നാട്ടിൽ നിന്നും, കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് അറേഞ്ച് ചെയ്ത ഓണാഘോഷത്തിന് വേണ്ട എല്ലാ സാധനങ്ങളും സെപ്റ്റംബർ 12 -ാം തീയതി മുതൽ 14 -ാം തീയതി വരെ ബസിന്‍ കേരള സമാജം (ബി.കെ.എസ്) ചുമതലയിലുള്ള സ്കൂളിൽ നടത്തുന്ന ഓണച്ചന്തയിൽ വിലക്കുറവോടു കൂടി ലഭ്യമാണ്.
എല്ലാവരും ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ബി.കെ.എസ് മാനേജിങ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് പി.വി.കെ നമ്പ്യാർ അറിയിച്ചു.