Advertisment

10 ദിവസത്തിനകം രാജിവെച്ചില്ലെങ്കില്‍ ബാബ സിദ്ദിഖ് കൊല്ലപ്പെട്ട പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടും: മുംബൈ പോലീസിന് അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം, മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

ആരാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

New Update
Mumbai cops get threat for Yogi Adityanath

മുംബൈ:  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നാണ് സന്ദേശം. 

Advertisment

മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് ശനിയാഴ്ച വൈകുന്നേരമാണ് അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം ലഭിച്ചത്.

ആരാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

സന്ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

Advertisment