Advertisment

ഭാ​ണ്ഡൂ​പ്പി​ൽ നി​ർ​ത്താ​തെ ക​ര​ഞ്ഞ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ വാ​യ അ​ട​യ്ക്കാ​ൻ ടേ​പ്പ് ഒ​ട്ടി​ച്ചു; ന​ഴ്സു​മാ​ർ​ക്കെ​തി​രേ കേ​സ്, സംഭവം പതിവാണെന്നും ആരോപണം

New Update
V

മും​ബൈ: നി​ർ​ത്താ​തെ ക​ര​ഞ്ഞ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ വാ​യ അ​ട​യ്ക്കാ​ൻ ടേ​പ്പ് ഒ​ട്ടി​ച്ച​തി​നു ഭാ​ണ്ഡൂ​പ്പി​ലെ ബി​എം​സി ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു ന​ഴ്സു​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ്ര​സ​വ​ത്തി​നെ​ത്തി​യ പ്രി​യ കാം​ബ്ലെ എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കു​ള്ള ഐ​സി​യു​വി​ലാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ വാ​യ ടേ​പ്പ് കൊ​ണ്ടു​മൂ​ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്രി​യ, ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ബ​ഹ​ളം വ​യ്ക്കേ​ണ്ടെ​ന്നും കു​ഞ്ഞ് ക​ര​യാ​തി​രി​ക്കാ​നാ​ണ് ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു ന​ഴ്സു​മാ​രു​ടെ മ​റു​പ​ടി.

ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ൽ ഇ​ത് പ​തി​വാ​ണെ​ന്നും പ​റ​ഞ്ഞു. പ്രി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Advertisment