മകള്‍ക്കൊപ്പം മുറിയില്‍ കാമുകനെ കണ്ടു, പാര കൊണ്ട് മര്‍ദിച്ച് അവശാനാക്കിയ ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി പിതാവ്‌

24കാരനായ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെ കാണുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
varapuzha crime.jpg

മുംബൈ: നവി മുംബൈയില്‍ മകളുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്. മകള്‍ക്കൊപ്പം മുറിയില്‍ കാമുകനെ കണ്ടതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് പതിനെട്ടുകാരനായ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.  

Advertisment

ഞായാറാഴ്ചയായിരുന്നു സംഭവം. 24കാരനായ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെ കാണുകയായിരുന്നു. 

തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് പാര കൊണ്ട് കൗമാരക്കാരനെ മര്‍ദിച്ച ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisment