/sathyam/media/media_files/0bafVD5U1V4kpHhELII3.jpg)
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഇഗത്പുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഹിരാമന്‍ ഖോസ്‌കര്‍ എന്‍സിപിയില്‍ (അജിത് പവാര്‍ വിഭാഗം) ചേര്‍ന്നു.
ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മുംബൈയിലെ വസതിയിലെത്തിയാണ് ഖോസ്‌കര്‍ തന്റെ അനുയായികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
അജിത് പവാറും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയും ഖോസ്‌കറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഖോസ്‌കറിന്റെ പ്രവേശനം നാസിക്കിലും പരിസര പ്രദേശങ്ങളിലും പ്രത്യേകിച്ച് ആദിവാസി സമൂഹത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്ന് എന്‍സിപി പറഞ്ഞു.
ഖോസ്‌കറിനൊപ്പം സന്ദീപ് ഗോപാല്‍ ഗുല്‍വെ, സമ്പത്‌നാന സകാലെ, മുന്‍ ജില്ലാ പരിഷത്ത് അംഗങ്ങളായ ജനാര്‍ദന്‍ മാമാ മാലി, ഉദയ് ജാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും എന്‍സിപിയില്‍ ചേര്‍ന്നു.
इगतपुरीचे आमदार आणि आदिवासी समाजाचे नेते श्री. हिरामण खोसकर यांनी आज राष्ट्रवादीचे विकासाभिमुख विचार स्वीकारत माझ्या आणि प्रदेशाध्यक्ष खा. सुनील तटकरे यांच्या उपस्थितीत आपल्या प्रमुख सहकाऱ्यांसह राष्ट्रवादी काँग्रेस पक्षात प्रवेश केला. आमदार खोसकर यांचा पक्षप्रवेश म्हणजे… pic.twitter.com/iYO5e6oLcS
— Ajit Pawar (@AjitPawarSpeaks) October 14, 2024