12കാരിയെ വിവാഹം ചെയ്തു, ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയാക്കി; 29കാരനെതിരെ കേസ്‌

New Update
policeee.jpg

താനെ: 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് 29 കാരനെതിരെ കേസെടുത്തു. നവി മുംബൈയിലാണ് സംഭവം. നിയമ വിരുദ്ധമായ ശൈശവ വിവാഹം നടന്നത് ആറ് മാസം മുമ്പാണെന്നും പൊലീസ് പറയുന്നു.

Advertisment

രണ്ടുപേരും മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ നിന്നുള്ളവരാണ്. പനവേലില്‍ എന്ന സ്ഥലത്ത് പ്രാദേശികമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഖണ്ഡേശ്വര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

Advertisment