New Update
/sathyam/media/media_files/CXzsyUNXjpruFNYopLgS.jpg)
മുംബൈ: മുംബൈയില്‍ സ്‌ഫോടന പരമ്പരയുണ്ടാകുമെന്ന് ഭീഷണി സന്ദേശം. നഗരത്തില്‍ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Advertisment
അജ്ഞാത സന്ദേശമാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കി. പൊലീസിന് സന്ദേശം നല്‍കിയ ആളെ കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം മുംബൈയിലെ എട്ടു സ്ഥാപനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബൈക്കുള മൃഗശാലയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.
ജനുവരി 24 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജസന്ദേശമാണെന്ന് കണ്ടെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us