Advertisment

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുന്നു

New Update
rbi n

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ച് ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തിൽ തുടരും.

Advertisment

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അക്കൊമഡേറ്റീവ് നയം പിൻവലിക്കാനും എംപിസി യോഗത്തിൽ ധാരണയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്. 2022 മെയിൽ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കിൽ 2.50 ശതമാനം വർധനവ് വരുത്തുകയും ചെയ്തു.

പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനവുമാണെന്നും ഗവർണർ പറഞ്ഞു. 

Advertisment