Advertisment

ബിജെപി നേതാവ് കൃതി സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ മാനനഷ്ടക്കേസിൽ സഞ്ജയ് റാവത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മേധ സോമയ്യ പ്രതികരിച്ചു.

New Update
sanjay raut

മുംബൈ: മാനനഷ്ടക്കേസിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്തിന് പതിനഞ്ച് ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ച് മുംബൈ മെട്രോപൊളിറ്റൻ കോടതി

Advertisment

ബിജെപി നേതാവ് കൃതി സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ മാനനഷ്ടക്കേസിലാണ് വിധി. 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മേധ സോമയ്യ പ്രതികരിച്ചു.

കോടതി വിധിയിൽ സന്തോഷമുണ്ട്. എനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ ഒടുവിൽ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. മറ്റേതൊരു സ്ത്രീയും ചെയ്യുമായിരുന്നത് പോലെ ഞാനും നീതിക്ക് വേണ്ടി പോരാടി.

ഒരു അധ്യാപികയെന്നും സാമൂഹിക പ്രവർത്തകയെന്നുമുള്ള നിലയിൽ എന്റെ സ്ഥാനത്തെ കോടതി ബഹുമാനിക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ പേകാനുള്ള പ്രതിയുടെ അവകാശത്തെ കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല, മേധ പറഞ്ഞു.

Advertisment