Advertisment

കങ്കണയോടുള്ള സ്‌നേഹം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ ഞാന്‍ അവരൊടൊപ്പമല്ല: പ്രതികരണവുമായി ശബാന ആസ്മി

2020ല്‍ ശബാന ആസ്മിയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണ റണാവത്ത് കുടുങ്ങിയ സാഹചര്യത്തിലാണ് ശബാന ആസ്മിയുടെ പ്രതികരണം.

New Update
Shabana Azmi

മുംബൈ:  തന്റെ സഹപ്രവര്‍ത്തകയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വനിതാ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ തല്ലുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നടി ശബാന ആസ്മി രംഗത്ത്.

Advertisment

കങ്കണ റണാവത്തിനോട് തനിക്കുള്ള സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ലെന്നും സംഭവം ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാന്‍ തനിക്ക് കഴിയില്ലെന്നും അവര്‍ പറഞ്ഞു.

കങ്കണ റണാവത്തിനോട് എനിക്കുള്ള സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ നമുക്കാര്‍ക്കും സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, അവര്‍ ട്വീറ്റ് ചെയ്തു.

2020ല്‍ ശബാന ആസ്മിയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണ റണാവത്ത് കുടുങ്ങിയ സാഹചര്യത്തിലാണ് ശബാന ആസ്മിയുടെ പ്രതികരണം.

2020 ല്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്റെ പരാമര്‍ശം തന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയതായി ജാവേദ് അക്തര്‍ ആരോപിച്ചിരുന്നു.

Advertisment