Advertisment

മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു വീണ സംഭവം: ശിൽപി അറസ്റ്റിൽ

പ്രതിമ തകര്‍ന്നതിലൂടെ ജനങ്ങള്‍ക്കുണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

New Update
Shivaji Maharaj statue collapse

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ ശിൽപിയായ ജയ്ദീപ് ആപ്‌തെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഇയാളെ കണ്ടെത്തുന്നതിന് പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിര്‍മാണ മേല്‍നോട്ടം വഹിച്ച ചേതന്‍ പാട്ടീലിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഓ​ഗസ്റ്റ് 26-നാണ് പ്രതിമ തകർന്നു വീണത്.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരുവര്‍ഷം തികയുംമുമ്പേ പ്രതിമ തകര്‍ന്നുവീഴുകയായിരുന്നു.

35 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകര്‍ന്നത്. പ്രതിമ തകര്‍ന്നതിലൂടെ ജനങ്ങള്‍ക്കുണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

Advertisment