അജ്മല്‍ കസബിന് ബിരിയാണി നല്‍കിയെന്ന ഉജ്ജ്വല്‍ നിഗത്തിന്റെ നുണ നേരത്തെ പൊളിഞ്ഞതാണ്. അദ്ദേഹം തന്നെ ആ നുണ സമ്മതിച്ചതാണ്; കോൺഗ്രസ് സ്ഥാനാർത്ഥി വർഷ ഗെയ്ക്ക്വാദിനെ വിജയിപ്പിച്ച് ജനങ്ങൾ ബിജെപിക്ക് മറുപടി നൽകണമെന്ന് സുപ്രിയ ശ്രീനേറ്റ്

മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ നിലവിലെ എംപി പൂനം മഹാജനെ മാറ്റിയാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗത്തിനെ ബിജെപി മത്സരരംഗത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

New Update
supriya Untitled33453.jpg

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയെന്ന് നുണ പറഞ്ഞ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗത്തിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് എഐസിസി വക്താവ് സുപ്രിയ ശ്രീനേറ്റ്.

Advertisment

മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ നിലവിലെ എംപി പൂനം മഹാജനെ മാറ്റിയാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗത്തിനെ ബിജെപി മത്സരരംഗത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന് ബിരിയാണി നല്‍കിയെന്ന ഉജ്ജ്വല്‍ നിഗത്തിന്റെ നുണ നേരത്തെ പൊളിഞ്ഞതാണ്. അദ്ദേഹം തന്നെ ആ നുണ സമ്മതിച്ചതാണെന്നും സുപ്രിയ ചൂണ്ടിക്കാണിച്ചു.

മുംബൈ നോർത്ത് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർത്ഥി വർഷ ഗെയ്ക്ക്വാദിനെ വിജയിപ്പിച്ച് ജനങ്ങൾ ബിജെപിക്ക് മറുപടി നൽകണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

Advertisment