New Update
/sathyam/media/media_files/vjmRWyrNQg4TF9ZRxdAf.jpg)
മുംബൈ: മഹാദേവ് ഓൺലൈൻ ഗെയിമിംഗ്, വാതുവയ്പ്പ് ആപ്ലിക്കേഷൻ്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ആപ്പിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 എഡിഷൻ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബർ വകുപ്പ് സമൻസ് അയച്ചു.
Advertisment
തമന്നയ്ക്ക് ഏപ്രിൽ 29-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ്. നേരത്തെ ഇതേ കേസിൽ റാപ്പറും ഗായകനുമായ ബാദ്ഷായെ ചോദ്യം ചെയ്തിരുന്നു.
നടൻ സഞ്ജയ് ദത്തിനും ഈ ആഴ്ച ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നുവെങ്കിലും ഡിപ്പാർട്ട്‌മെൻ്റിന് മുന്നിൽ ഹാജരാകാൻ അദ്ദേഹം സമയം തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us