Advertisment

മേഴ്സി ഹോംസുമായി ഓസ്ട്രിയയിലെ യുവാക്കളുടെ കൂട്ടായ്മയായ, ഫ്രണ്ട്സ് ഓഫ് വിയന്ന

New Update

publive-image

Advertisment

വിയന്ന:  തല ചായ്ക്കാന്‍ ഇടമില്ലാത്ത പത്ത് കുടുംബാ൦ഗങ്ങള്‍ക്ക് വീടുവച്ചു നല്‍കി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കാല്‍വയ്ക്കുന്നു വിയന്നയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് വിയന്ന.

 

publive-image

ഒരുപറ്റം കുടുംബങ്ങളുടെ ( 3 ക്യാൻസർ രോഗികൾ 3 വിധവകൾ 2 വികലാഗർ തുടങ്ങി 10 പേർക്കാണ് )  സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുക എന്ന സ്വപ്നം ആണ്, വിയന്നയിലെ ഫ്രണ്ട്സ് ഓഫ് വിയന്ന ലയണ്‍സ് ക്ലബ്ബും ,അഭ്യുദയകാംക്ഷികളും കൈകോര്‍ത്തപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

publive-image

പാലായിലെ പാലക്കുടി കുടുംബാംഗങ്ങള്‍ നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് മേഴ്സി ഹോംസിന്റെ പിറവി. ലയണ്‍സ് ക്ലബ്ബിനെ കൂടാതെ മറ്റ്‌ അഭ്യുദയകാംക്ഷികളും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു. സ്വിസസ്  മലയാളിയായ ഷാജി മുടക്കരയില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കി.

ഒരു വീടിന് ഏകദേശം ഏഴര ലക്ഷം രൂപയാണ് മതിപ്പ് ചിലവ്. റോഡ്‌ സൌകര്യത്തോടുകൂടിയാണ് വാര്‍ത്ത വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വൈദ്യുതിയും വെള്ളം കണക്ഷനും എല്ലാ വീടുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പാലാ നഗരത്തില്‍ നിന്നും 2 കി.മീ. പരിധിക്കുള്ളിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഭവന നിര്‍മ്മാണ പദ്ധതിയുടെ  ഉദ്ഘാടനം  നിയമസഭാ  സ്പീക്കര്‍  ശ്രീരാമകൃഷ്ണന്‍ , കെ എം മാണി  എം എല്‍  എ , ജി  വേണുകുമാര്‍  എന്നിവര്‍  നിര്‍വ്വഹിച്ചു .

publive-image

സുനീഷ് മുണ്ടിയാനി, വിപിന്‍ വിലങ്ങുപാറക്കല്‍, വര്‍ഗീസ്‌ വിതയത്തില്‍, ലിജിമോന്‍ മനയില്‍, ബിനു ഊക്കന്‍, സിജു വാളിപ്ലാക്കല്‍, സിജോ പഴയംപള്ളില്‍, സിജോ കുന്നുമ്മേല്‍, രോനക്ക് നെച്ചിക്കാട്ട്, രഞ്ജിത്ത് കുറുപ്പ്, പ്രദീപ്‌ പൗലോസ്, പ്രദീപ്‌ വെങ്ങാലില്‍, പാട്രിക്, ജോര്‍ജ്ജ് ഞൊണ്ടിമാക്കില്‍, മെല്‍വിന്‍ ജോണ്‍, ജെറിന്‍ മഞ്ചേരിക്കളം, ബിനോ കിടങ്ങന്‍, അനീഷ്‌ കോച്ചേരില്‍, ജെന്‍സീര്‍ മജീദ്‌, നിബിന്‍ കാവനാല്‍,  നിക്സന്‍  നിലവൂര്‍ , ലിന്റോ  പാലക്കുടി, എന്നിവരാണ്  ഫ്രണ്ട്സ് ഓഫ് വിയന്നയുടെ  പ്രവര്‍ത്തകര്‍.

Advertisment