Advertisment

എംജിഎല്‍സി അടച്ച് പൂട്ടലിലേക്ക് ! ആലൂർ നിവാസികൾ തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു !

New Update

publive-image

കാസറഗോഡ്: വിദ്യാഭ്യാസ രംഗത്ത് ഒരു പ്രദേശത്തിൻ്റെ ഏക ആശ്രയമായിരുന്ന എംജിഎൽസി സ്കൂൾ അടച്ച് പൂട്ടൽ ഭീഷണിയിൽ നിൽക്കുമ്പോൾ സർക്കാർ ഇടപെട്ട് സെൻ്റർ നിലനിർത്തിയില്ലെങ്കിൽ തെരെഞ്ഞെടുപ്പ് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.

സെന്‍റര്‍ അടച്ചു പൂട്ടിയാൽ പൊതുഗതാഗത സംവിധാനമില്ലാത്ത നാട്ടിലെ പിഞ്ച് കുട്ടികൾക്ക് തൊട്ടടുത്ത എൽപി സ്കൂളുകളിൽ ചേർന്ന് പഠിക്കണമെങ്കിൽ മൂന്നും നാലും കിലോമീറ്റര്‍ നടന്ന് പോകണം. ജില്ലയിലെ എംജിഎൽസികളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സെൻ്റർ നിലനിർത്തുകയോ 'എൽപി സ്കൂൾ ആയി ഉയർത്തുകയോ ചെയ്യണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

kasaragod news
Advertisment