Advertisment

എം ജി എം. ബ്രെസ്റ്റ് ക്യാൻസർ അവബോധ ക്ലാസ് നടത്തി

New Update

ജുബൈൽ: ക്യാൻസർ എന്ന മഹാ രോഗം വിവിധ തലത്തിൽ മാനവ രാശിയെ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വൈദ്യ ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചിട്ടും ദിനം പ്രതി പുതിയ പുതിയ ജീവിത ശൈലീ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നു സ്ത്രീകളിൽ കണ്ടു വരുന്ന ബ്രെസ്റ്റ് ക്യാൻസർ അതിലൊന്നാണ്, ഈ രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും അനാവശ്യ ഭയം മൂലവും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗ നിർണയം നടത്താതെ രോഗം മൂർദ്ധന്യവസ്ഥയിൽ എത്തുകയും ഫലപ്രദമായ ചികിത്സ ലഭിക്കാതെ വരികയും ചെയ്യുന്നു. എന്നാൽ ഈ രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്നതാണ്.

publive-image

ഈ വിഷയത്തിൽ കിംസ് ദന ഹോസ്പിറ്റൽ ജുബൈലിലെ ഡോക്ടർ സുമൈറ അസീസ് ക്‌ളാസെടുക്കുകയും സുജന്യ പരിശോധനയും നടത്തുകയും ചെയ്തു. കിംസ് ദന അൽ സഹ്‌റ ഹോസ്പിറ്റലുമായി സഹകരിച്ചു എം ജി എം ജുബൈൽ യൂണിറ്റ് സംഘടിപ്പിച്ച പ്രോഗ്രാമിലേക്കു എം ജി എം പ്രസിഡന്റ് ജസീല റഷീദ് കൈപാക്കിൽ സ്വാഗതവും ശബാന സത്താർ നന്ദിയും പറഞ്ഞു.

Advertisment