Advertisment

കാരവനിലെത്തിയ ലോകസഞ്ചാരികളെ സ്വീകരിച്ച് കേരളം; യാത്രയില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതില്‍ അഭിമാനമെന്ന് മുഹമ്മദ് റിയാസ്

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: കാരവന്‍ വാഹനങ്ങളില്‍ ലോകം ചുറ്റുന്ന വിദേശ സഞ്ചാരികളെ സ്വീകരിച്ച് കേരളം. 16 കാരവനുകളിലായി 31 അംഗ സംഘമാണ് കേരളത്തിന്റെ മനോഹാരിതയെ അടുത്തറിയാന്‍ എത്തിയത്. ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ലോകം കാണാന്‍ തിരിച്ച സഞ്ചാരികള്‍ ഡിസംബര്‍ നാലിന് കേരളത്തില്‍ എത്തി.

അതേസമയം, സംഘത്തെ സ്വീകരിച്ച ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ലോക സഞ്ചാര ഭൂപടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. 16 കാരവന്‍ വാഹനങ്ങളിലായി 31 അംഗ സംഘത്തോടെ ലോകം കാണാന്‍ തിരിച്ചവരാണ് ഇവര്‍. ഒരു വര്‍ഷം സമയമെടുത്ത് 17 രാജ്യങ്ങള്‍ കണ്ട് 50000 കിലോമീറ്റര്‍ താണ്ടുക എന്നതാണ് സഞ്ചാരികളുടെ ലക്ഷ്യം.

ഡിസംബര്‍ നാലിന് കേരളത്തില്‍ എത്തിയ വിദേശ സംഘം ആദ്യം എത്തിയത് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനായാണ്. തനി നാടന്‍ ഭക്ഷണം കഴിച്ചും, ഹൗസ് ബോട്ടില്‍ കറങ്ങിയും, ചിത്രങ്ങള്‍ പകര്‍ത്തിയും ദൈവത്തിന്റെ സ്വന്തം നാടിനെ സംഘം അടുത്തറിഞ്ഞു.ജര്‍മ്മനി, സ്വിസര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇക്കൂട്ടര്‍ യാത്രതിരിച്ചത്.

കിടക്കുന്നതിനും ഭക്ഷണമുണ്ടാകുന്നതിനും കാരവന്‍ വാഹനത്തിലെ യാത്ര സുരക്ഷിതമായതിനാല്‍ മടുപ്പ് തോന്നില്ല. നിലവില്‍ അഞ്ച് രാജ്യങ്ങള്‍ പിന്നിട്ട സംഘം റോഡ് മാര്‍ഗ്ഗത്തിലൂടെയാണ് ഇന്ത്യയില്‍ എത്തിയത്.

കൊവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രാ സംഘത്തിന്റെ സന്ദര്‍ശനം പ്രതീക്ഷ പകരുന്നതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവരുടെ തീരുമാനം. ഓസ്ട്രേലിയയില്‍ യാത്ര അവസാനിക്കും.

Advertisment