Advertisment

മൈഗ്രേന്‍ കുറയ്ക്കാന്‍ ചില വിദ്യകള്‍

New Update

കേരളത്തില്‍ മൈഗ്രേന്‍റെ (Migraine) ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം കുറവല്ല. സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍, ചില ഭക്ഷണ സാധനങ്ങള്‍ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. മൈഗ്രേന് തലവേദയൊപ്പം ഛര്‍ദിയും തലചുറ്റലും ഒക്കെ ഉണ്ടാകാറുണ്ട്. മരുന്ന് കഴിക്കാതെ ഈ മൈഗ്രേന്‍ പ്രശ്നങ്ങളെ അകറ്റാനുള്ള ചില പൊടികൈകള്‍.

Advertisment

publive-image

ലാവണ്ടര്‍ ഓയില്‍

ലാവണ്ടര്‍ ഓയില്‍ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന (Headache)കുറയ്ക്കാന്‍ സഹായിക്കും. 2012ല്‍ നടത്തിയ ഒരു റിസര്‍ച് പ്രകാരം ലാവണ്ടര്‍ ഓയില്‍ 15 മിനിറ്റ് കൊണ്ട് മൈഗ്രേന്‍ തലവേദന ശമിപ്പിക്കും.

. അക്യൂപ്രഷര്‍

വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷര്‍ എന്ന് പറയുന്നത്. അക്യൂപ്രഷര്‍ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും (Pain) കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന ശര്‍ദിക്കും അക്യൂപ്രഷര്‍ പരിഹാരമാകാറുണ്ട്.

പെപ്പര്‍മിന്റ് ഓയില്‍

2010 ല്‍ നടത്തിയ ഒരു പഠനം പ്രകാരം പെപ്പര്‍മിന്റ് ഓയിലിലെ മെന്തോള്‍ (Menthol)തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ മൂലം ഉണ്ടാകുന്ന വേദന, ശര്‍ദി, വെളിച്ചം കാണുമ്ബോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി (Ginger) മണപ്പിക്കുന്നത് ശര്‍ദി മാറാന്‍ സഹായിക്കുമെന്ന് അറിയാല്ലോ എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച്‌ ഇഞ്ചി ശര്‍ദി മാറാന്‍ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും.

യോഗ

യോഗ (Yoga) ചെയ്യുന്നത് ശരീരത്തില്‍ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേന്‍ വരുന്ന ഇടവേളകള്‍ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.

Migraine SOLUTION TIPS
Advertisment